കലോത്സവ വേദിയിൽ ഇടുക്കിക്ക് അഭിമാനമായി രണ്ട് മിടുക്കികൾ

കലോത്സവ വേദിയിൽ ഇടുക്കിക്ക് അഭിമാനമായി രണ്ട് മിടുക്കികളെ പരിചയപ്പെടുത്താം. ആതിഥ്യ ലക്ഷ്മിയും, സോന പി ഷാജിയും. ഇടുക്കിയിൽ നിന്നും അധികമാരും മാറ്റുരക്കാൻ എത്താറില്ലാത്ത കഥകളി മത്സരത്തിലാണ് ഇവർ മികവ് തെളിയിച്ചത്.

2016 ലാണ് അവസാനമായി ഇടുക്കിയിൽ നിന്നുമൊരാൾ കഥകളി മത്സരത്തിനായി സംസ്ഥാന കലോത്സവ വേദിയിൽ എത്തിയത്. പിന്നീട് 2 വർഷങ്ങൾക്ക് ശേഷമാണ് കഥകളയിൽ കഴിവ് തെളിയയിക്കാനായി ഇവർ എത്തുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും ആതിഥ്യയും ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും സോനയും.

ചുരുങ്ങിയ മാസങ്ങൾ കൊണ്ട് പടിച്ച അവതരിപ്പിച്ച ഇനത്തിൽ എഗ്രേഡ് കിട്ടിയ സന്തോഷത്തിലാണ് അതിഥ്യ. സോനയ്ക്കിത് പ്രതിസന്ധികളെ തരണം ചെയ്തു നേടിയ വിജയമാണ്. നാടോടി നൃത്തത്തിലും എഗ്രേഡ് നേടിയാണ് പ്ലസ് 2 വിദ്യാർത്ഥിനി. സംസ്ഥാന കലോത്സവത്തിലെ ആദ്യ സ്ഥാനങ്ങലിലൊന്നും ഇടുക്കിയുടെ പേരില്ല. എങ്കിലും കലോത്സവ വേദിയിൽ ഇടുക്കിക്ക് അഭിമാനമാണ് ഈ പെൺകുട്ടികൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top