കാഞ്ഞങ്ങാട് കലോത്സവത്തിൽ ശ്രദ്ധ ആകർഷിച്ച് ഫ്രീക്കന്മാർ…

മത്സരാർത്ഥികൾ കഴിഞ്ഞാൽ കാസർകോടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, കലാപ്രകടനം ആസ്വദിക്കാനെത്തുന്ന മൊഞ്ചത്തിമാരും ഫ്രീക്കന്മാരുമാണ്. ഫാഷന്റെ കാര്യത്തിൽ മറ്റൊരു ജില്ലയ്ക്കും സ്വർണ കപ്പ് കൊടുക്കാൻ ഇവർ തയ്യാറല്ല. ഇവിടെയിറങ്ങുന്ന ഫാഷനാണ് കേരളത്തിന്റെ താഴേക്ക് എത്തുന്നതെന്നാണ് ഇവരുടെ പക്ഷം.

കലോത്സവ വേദികളിലൂടെ പാറി പറന്ന് നടക്കുകയാണ് കാസർകോടിന്റെ യുവരക്തം. നല്ല കിടിലം മൊഞ്ചത്തിമാരും ഫ്രീക്കന്മാരും പല രൂപത്തിൽ പല ഭാവത്തിൽ…

നമ്മുടെ കാഞ്ഞങ്ങാട് കലോത്സവം നടക്കുമ്പോൾ… മ്മക്ക് കൊറയ്ക്കാൻ പറ്റ്വേന്ന… എന്നാണ് ഫ്രീക്കന്മാർ ചേദിക്കുന്നത്. സംഭവം ഇതൊക്കെയാണെങ്കിലും കഴിഞ്ഞ നാല് ദിവസവും ഇവര് മത്സരാർത്ഥികൾക്ക് കൊടുക്കുന്ന സപ്പോർട്ടുണ്ടല്ലോ..കിടുവാണ് പൊളിയാണ്…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top