പാലക്കാട് എസ്എൻ കോളജിൽ എൻസിസി കേഡറ്റുകളെ മർദിച്ച സംഭവം; മനുഷ്യാവകാശ ലംഘനമെന്ന് സംസ്ഥാന യുവജന കമ്മീഷൻ

പാലക്കാട് ആലത്തൂർ എസ്എൻ കോളജിൽ എൻസിസി കേഡറ്റുകളെ മർദിച്ച സംഭവം പ്രഥമ ദൃഷ്ട്യാ ബോധ്യമായെന്ന് സംസ്ഥാന യുവജന കമ്മീഷൻ. തീർത്തും മനുഷ്യാവകാശ ലംഘനമാണ് കോളജിൽ നടക്കുന്നതെന്നും ഉടൻ തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും കോളജ് സന്ദർശിച്ച യുവജന കമ്മീഷൻ അംഗം അഡ്വക്കേറ്റ് മഹേഷ് പറഞ്ഞു.

ട്വന്റിഫോർ വാർത്തയുടെ അടിസ്ഥാനത്തിൽ കോളജിലെത്തിയ സംസ്ഥാന യുവജന കമ്മീഷൻ എൻസിസി കേഡറ്റുകളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുത്തു. വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് യുവജന കമ്മീഷന്റെ തീരുമാനം. അതേസമയം എൻസിസിയുടെ ചുമതലയുള്ള അധ്യാപകനാണ് മർദ്ദനത്തിന് പിന്നിലെന്നും ഇയാൾക്കെതിരെ മാനേജ്‌മെന്റിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നുമാണ് കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി. അധ്യാപകനെതിരെ നടപടി സ്വീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.

Story highlights- NCC cadet, NCC, Beaten up , Alathur SN college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top