തെലങ്കാനയിൽ വനിത വെറ്ററിനറി ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

തെലങ്കാനയിൽ വനിത വെറ്ററിനറി ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. ഡോക്ടറെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നെങ്കിലും പൊലീസുകാർ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ രവി കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ വേണു ഗോപാൽ, സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഷാഡ്‌നഗറിൽ പ്രതിഷേധ പ്രകടനവുമായി എത്തിയ ആളുകൾ പൊലീസിനു നേരെ ചെരിപ്പു വലിച്ചെറിഞ്ഞു. വിചാരണയില്ലാതെ പ്രതികളെ തൂക്കിക്കൊല്ലണമെന്നാണ് ജനക്കൂട്ടത്തിന്റെ ആവശ്യം.
ബുധനാഴ്ച രാത്രിയാണ് ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയിൽ ഷംഷാബാദിലുള്ള ടോൾബൂത്തിന് സമീപം 26കാരിയായ വെറ്റനറി ഡോക്ടറെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ജോളു നവീൻ (ക്ലീനർ), ചെന്ന കേശവുലു (ക്ലീനർ), ജോളു ശിവ (ഡ്രൈവർ) എന്നിവർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്.
നാരായൺപേട്ട് സ്വദേശികളായ ഇവർ, വൈകുന്നേരം 6.15ന് ടോൾപ്ലാസയിൽ സ്‌കൂട്ടർ നിർത്തുന്നത് കണ്ട യുവതിയെ ലൈംഗീകമായി ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. ഇതേ തുടർന്ന് ഇവർ പെൺകുട്ടിയുടെ വാഹനം ആസൂത്രിതമായി പഞ്ചറാക്കി. രാത്രി 9മണിയോടെ കല്ലു നിറച്ച് ട്രക്കുമായി എത്തിയ ആരിഫും ശിവയും
എത്തി, കല്ലിറക്കുന്നത് വൈകിയതിനാൽ ഇവർ പെൺകുട്ടിക്കായി ടോൾ പ്ലാസയിൽ കാത്തു നിന്നു.
9മണിക്ക് പെൺകുട്ടി എത്തിയപ്പോൾ ഇവർ വാഹനത്തിന്റെ ടയർ പഞ്ചറായ വിവരം പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി സഹായ വാഗ്ദാനവും ചെയ്തു. വാഹനം ശരിയാക്കാൻ എന്ന വ്യാജേന കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം കടകൾ തുറന്നില്ലെന്ന് കള്ളം പറഞ്ഞു. ഈ സമയത്ത് പെൺകുട്ടി സഹോദരിയെ ഫോണിൽ വിളിച്ച വിവരം അറിയിച്ചു. സംഭാഷണം നിർത്തിയ ശേഷം പെൺകുട്ടിയെ പ്രതികൾ ആളൊഴിഞ്ഞ പ്രദേശത്തേക്ക് തള്ളിയിട്ട് ബലാൽസംഘം ചെയ്തു. ശേഷം 9.45 ഓടെ പ്രതികൾ പെൺകുട്ടിയുടെ ഫോൺ ഓഫ് ചെയ്തു.
10.20 ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇവർ മൃദദേഹം വാഹനത്തുള്ളിൽ സൂക്ഷിച്ചു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റിയ ശേഷം ഇവർ കടന്നുകളയുകയായിരുന്നു. രാത്രി ഏറെ വൈകി പെട്രോൾ അന്വേഷിച്ച് നടന്ന പ്രതികൾ 2.30ഓടെയാണ് മൃതദേഹം കത്തിക്കുന്നത്.
തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ യുവതിയുടെ വീട് സന്ദർശിച്ചിരുന്നു.
Story highlight: Telangana rape and murder of woman veterinary doctor,Three policemen suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here