മാര്‍ഗംകളി കാണാന്‍ കാണികളുടെ തിരക്ക്

കലോത്സവ വേദിയില്‍ മാര്‍ഗംകളി ഒരു നോക്ക് കാണാന്‍ പലരും പല മാര്‍ഗങ്ങളാണ് തേടിയത്. കലോത്സവം അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെ കൂട്ടമായെത്തിയ ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ പല വേദികള്‍ക്കും പറ്റാതായി.

മാര്‍ഗം കളിനന്നായൊന്നു കാണണമെന്ന് കരുതിയാണ് പലരും വേദി നലില്‍ എത്തിയത്. പക്ഷെ കളി കാണണമെങ്കില്‍ കഷ്ടപ്പെടേണ്ടിവരും. ടൗണ്‍ഹാളിന്റെ ഉള്‍വശം അത്രമേല്‍ ആസ്വാദകരാല്‍ നിറഞ്ഞിരുന്നു.

പലരും ഹാളിനു പുറത്തെ സ്‌ക്രീനിലാണ് മാര്‍ഗം കളി കണ്ടത്. ക്രൈസ്തവ സമൂഹമാണ് ഈ കലാരൂപം പ്രധാനമായും കേരളത്തിന് പരിചയപ്പെടുത്തിയത്. അവതരണ രീതികൊണ്ട് തന്നെ കലോത്സവ വേദിയിലും മാര്‍ഗം കളി ആസ്വാധകരുള്ള ഐറ്റമായി മാറിക്കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top