വാട്ടര്‍ അതോറിറ്റിയിലെ കരാര്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് വാട്ടര്‍ അതോറിറ്റി കരാര്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേപ്പാറയിലാണ് സംഭവം. വിതുര സ്വദേശി സോമന്റെ മൃതദേഹമാണ് പേപ്പാറ ഡാമിന്റെ ഷട്ടറിനടുത്ത് കണ്ടെത്തിയത്.

പേപ്പാറ ഡാമിലെ വാട്ടര്‍ അതോറിറ്റി കരാര്‍ ജീവനക്കാരനാണ് സോമന്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി
ശമ്പളം ലഭിച്ചില്ലെന്നും ഇതില്‍ മനംനൊന്ത് ജീവനൊടുക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ പ്രഥമിക നിഗമനം. കരാര്‍ ജീവനക്കാരന്റെ മരണത്തില്‍ മറ്റ് തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്.

 

Story Highlights- The Water Authority contract worker, Thiruvananthapuram, Peppara, Dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top