Advertisement

‘സമൂഹം മാറ്റത്തിന് വഴിയൊരുക്കും’; ഇന്ന് ലോക എയ്ഡ്സ് ദിനം

December 1, 2019
Google News 1 minute Read

ഇന്ന് ലോക എയ്ഡ്സ് ദിനം. സമൂഹം മാറ്റത്തിന് വഴിയൊരുക്കും എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. മുൻ വർഷങ്ങളെ അപേക്ഷിച്ച് എയ്ഡ്സ് രോഗികളുടെ എണ്ണത്തിൽ വൻ കുറവെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

കണക്ക് പ്രകാരം എച്ച്‌ഐവി ബാധിതരുടെ എണ്ണത്തിൽ കുറവ് ഉണ്ടെങ്കിലും, ശരാശരി മാസം 100 പുതിയ എച്ച്‌ഐവി ബാധിതർ ഉണ്ടാകുന്നു എന്നത് ആശങ്കയുളാവാക്കുന്നതാണ്. 2019 ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 24141 എച്ച്‌ഐവി ബാധിതരാണ് ഉള്ളത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, മയക്ക് മരുന്ന് കുത്തിവയ്ക്കുന്നതിലൂടെയും, എച്ച്‌ഐവി ബാധിതരായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലോ പ്രസവസമയത്തോ അതിനുശേഷം മുലപ്പാലിലൂടെയോ ആണ് രോഗം പകരുത്. എന്നാൽ പുതിയ കണക്കുകൾ അനുസരിച്ച് എച്ച്‌ഐവി ഇപ്പോൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് യുവാക്കളിലാണ്. ഇതിന് പ്രധാന കാരണം ഓൺലൈൻ ലഹരി ഉപയോഗമാണന്നും ആരോഗ്യ വകുപ്പ് ചൂണ്ടികാണിക്കുന്നു.

അണുബാധാ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ വിവിധ പദ്ധതി നടപ്പിലാക്കിവരികയാണ്. സ്ത്രീ ലൈംഗിക തൊഴിലാളികൾ, പുരുഷ സ്വവർഗാനുരാഗികൾ, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ, കുടിയേറ്റ തൊഴിലാളികൾ, ദീർഘദൂര ട്രക്ക് ഡ്രൈവർമാർ, ട്രാൻസ്‌ജെൻഡറുകൾ, തുടങ്ങിയവർക്കിടയിലാണ് എച്ച്‌ഐവി അണുബാധാ ഭീഷണി ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനം നടത്തി വരുന്നത്. 2030ഓടെ എച്ച്ഐവി വൈറസ് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.

Story highlights- World aids day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here