രാഹുൽ ബജാജിന്റെ പ്രസ്താവന രാജ്യതാത്പര്യത്തെ മുറിപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ: ശക്തമായി പ്രതിരോധിക്കാൻ ബിജെപി ശ്രമം

കേന്ദ്ര സർക്കാരിനെതിരെയുള്ള രാഹുൽ ബജാജിന്റെ വിമർശനത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ബിജെപി ശ്രമം. പ്രസ്താവനക്ക് പിന്നിൽ നിക്ഷിപ്ത അജണ്ടയുണ്ടെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമനും ബിജെപി വക്താക്കളും പ്രതികരിച്ചു.

കേന്ദ്രസർക്കാരിനെ വിമർശിക്കാൻ ജനങ്ങൾ ഭയക്കുന്ന അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്ന് വ്യവസായി രാഹുൽ ബജാജ് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. മുംബൈയിൽ ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്രമന്ത്രി അമിത് ഷായുടെയും നിർമലാ സീതാരാമന്റെയും സാന്നിധ്യത്തിലായിരുന്നു ബജാജിന്റെ വിമർശനം. ആരും ഭയക്കേണ്ട കാര്യമില്ലെന്ന് അമിത് ഷാ തത്സമയം മറുപടിയും നൽകി.

Read Also: കേന്ദ്രസർക്കാർ രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു; ജനം വിമർശിക്കാൻ പേടിക്കുന്ന സ്ഥിതി; അമിത് ഷായെ വേദിയിലിരുത്തി രാഹുൽ ബജാജ്

എന്നാൽ ബജാജിന്റെ വിമർശനത്തെ ബോധപൂർവ്വമുള്ള അജണ്ടയാണെന്ന് വരുത്താനാണ് കേന്ദ്രസർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. പ്രസ്താവന രാജ്യതാത്പര്യത്തെ മുറിപ്പെടുത്തുമെന്ന് ധനകാര്യമന്ത്രി നിർമലാ സീതാരാമൻ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

രാഹുൽ ബജാജിന്റെ പ്രസ്താവനക്ക് അമിത് ഷാ വേദിയിൽ വെച്ച് മറുപടി പറഞ്ഞെങ്കിലും രാജ്യത്ത് വിമർശനം വലിയ ശ്രദ്ധ നേടി. ഇത് രാഷ്ട്രീയമായി സർക്കാരിനെതിരെയുള്ള നീക്കങ്ങൾക്ക് ശക്തി നല്കും എന്നാണ് പാർട്ടി വിലയിരുത്തൽ.

ബജാജിനെ ബിജെപിയുടെ മുതിർന്ന വക്താക്കളും നിശിതമായി വിമർശിച്ചു. പാർലമെന്റ് സീറ്റിനായി സർട്ടിഫിക്കറ്റ് നേടാനുള്ള വഴിയാണ് രാഹുൽ ബജാജിന്റെ വിമർശനമെന്നാണ് നിരിക്ഷണം.

അതേസമയം, തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് വ്യവസായിയുടെ നിലപാട്. പ്രസ്താവനയ്ക്ക് പിന്നിൽ മറ്റെതെങ്കിലും താത്പര്യം ഉണ്ടെന്ന വിമർശനവും അദ്ദേഹം നിഷേധിച്ചു.

 

 

 

 

nirmala sitharaman, rahul bajaj


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More