ന്യൂനമര്‍ദം ശക്തി പ്രാപിച്ചു; കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ന്യൂനമര്‍ദം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നും നാളെയും ഗള്‍ഫ് ഓഫ് മാന്നാര്‍, കോമോറിന്‍ പ്രദേശങ്ങള്‍, തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിന്റെ ശ്രീലങ്കന്‍ പ്രദേശങ്ങളിലും തെക്ക് കിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, കേരള കര്‍ണാടക തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
നാലാം തീയതി മണിക്കൂറില്‍ 40 മുതല്‍ 50 വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും കേരള, കര്‍ണാടക തീരങ്ങളിലും തെക്ക് പടിഞ്ഞാറ് അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയല്‍ പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here