രാജ്യത്ത് തൊഴിലില്ലായ്മ കുത്തനെ കൂടിയതായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് തൊഴിലില്ലായ്മ കുത്തനെ കൂടിയതായി സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. 2017- 18 സാമ്പത്തിക വര്‍ഷം ആറ് ശതമാനം ആണ് തൊഴിലില്ലായ്മ. 2013 – 14 വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയുടെ അടുത്താണ് തൊഴിലായ്മ വര്‍ധിച്ചിരിക്കുന്നത്. കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളിലെ തൊഴില്‍ അവസരങ്ങളും കുറഞ്ഞു.
കോണ്‍ഗ്രസ് എംപി കൊടുക്കുന്നില്‍ സുരേഷിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര തൊഴില്‍ മന്ത്രലയമാണ് കണക്കു പുറത്ത് വിട്ടത്. രാജ്യത്തെ തൊഴിലില്ലായ്മ അതി രൂക്ഷമാണെന്ന് ചൂണ്ടിക്കാണിക്കുന്ന കണക്കുകളാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്തു വിട്ടിരിക്കുന്നത്. 2014-15 നെ അപേക്ഷിച്ചു തൊഴിലില്ലായ്മ 100 ശതമാനം വര്‍ധിച്ചു എന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തിയ വാര്‍ഷിക പീരിയോഡിക് ലേബര്‍ ഫോര്‍സ് സര്‍വേയും സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ലേബര്‍ ബ്യൂറോ വഴി നടത്തിയ സര്‍വേയും സൂചിപ്പിക്കുന്നത്.
2013-14 വര്‍ഷം രാജ്യത്ത് 3.4 ശതമാനമായിരുന്നു തൊഴിലില്ലായ്മയുടെ നിരക്ക് രേഖപ്പെടുത്തിയിരുന്നെങ്കില്‍ അത് 2017-18 വര്‍ഷത്തിലെത്തിയപ്പോള്‍ ആറ് ശതമാനമായി വര്‍ധിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും വന്‍കിട വ്യവസായ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുന്നതായും 2013 – 14 വര്‍ഷത്തില്‍ 13.51 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്നത് 2017-18 വര്‍ഷത്തില്‍ 10.88 ലക്ഷമായി കുറഞ്ഞതായും മന്ത്രി ലോക്‌സഭയില്‍ നല്‍കിയ രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here