മൂന്നാം നിലയില്‍ നിന്ന് രണ്ടുവയസുകാരന്‍ താഴെയ്ക്ക്; അത്ഭുതകരമായി രക്ഷപെടുത്തി വഴിയാത്രക്കാര്‍

മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീണ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. മുഹമ്മദ് ജമാല്‍ എന്ന രണ്ടുവയസുകാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണ കുട്ടി രണ്ടാം നിലയുടെ ഗ്രില്ലില്‍ കുറച്ചുനേരം കുടുങ്ങിക്കിടന്നു. കുട്ടി ഗ്രില്ലില്‍ കുടുങ്ങിക്കിടക്കുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇതിനിടെ ഗ്രില്ലില്‍ നിന്ന് പിടിവിട്ട കുട്ടി താഴേയ്ക്ക് പതിച്ചു. ഇതോടെ ഓടിക്കൂടിയ വഴിയാത്രക്കാരുടെ കൈകളിലേക്ക് കുട്ടി വീഴുകയായിരുന്നു. ഞായറാഴ്ച ദമന്‍ ദിയുവിലാണ് സംഭവം നടന്നത്. കുട്ടിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

കുട്ടി നിലത്തുവീഴുന്നതിനു മുമ്പ് വഴിയാത്രക്കാരെല്ലാം ചേര്‍ന്ന് പിടിക്കുകയായിരുന്നു. ദമന്‍ ദിയുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് പരുക്കുകളൊന്നും ഏറ്റിട്ടില്ലെന്ന് വ്യക്തമായി. ദൈവത്തോടും ജമാലിനെ രക്ഷിച്ചവരോടും നന്ദി പറയുന്നുവെന്ന് കുട്ടിയുടെ മുത്തച്ഛന്‍ ഇമ്രാഫ് അലി പറഞ്ഞു. താന്‍ വീട്ടിലില്ലാതിരുന്നപ്പോഴാണ് കുട്ടി താഴെ വീണതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top