തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

എസ്എഫ്‌ഐയുടെ ഭീകരതക്കെതിരെയെന്ന മുദ്രാവാക്യവുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു.
പ്രവര്‍ത്തകരും പൊലീസിന് നേരെ കല്ലേറ് നടത്തി. എംഎല്‍എ ഹോസ്റ്റലിന് സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസ് പാളയത്ത് തടഞ്ഞു. മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറി.
പലതവണ ജലപീലങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധം തുടര്‍ന്ന പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനായി പൊലീസ് ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. പിന്തിരിഞ്ഞോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തി പൊലീസിന് നേരെ കല്ലേറ് നടത്തി. ബാരിക്കേഡിന് മുകളില്‍ക്കയറിയും പ്രതിഷേധം തുടര്‍ന്നു. ഇവരെ പിരിച്ചു വിടാന്‍ പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ബാരിക്കേഡിന് മുകളില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകന് താഴെ വീണ് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ രംഗത്ത് നിന്ന് പിന്‍മാറിയത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here