Advertisement

പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം: അപേക്ഷാ തീയതി നീട്ടി

December 4, 2019
Google News 1 minute Read

നോര്‍ക്ക റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയുടെ അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി നീട്ടി. ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ ഫോറം നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ല്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യരേഖകളായ ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ചീഫ് എക്‌സിക്ക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ് , മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും 18004253939(ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തുനിന്നും മിസ്ഡ്‌കോള്‍ സേവനം) ടോള്‍ഫ്രീ നമ്പരിലും ലഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here