കരാറെടുത്ത ശേഷം ടെണ്ടർ മറിച്ചു നൽകുന്നു; പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കിറ്റ്‌കോയേയും ഇന്‍കലിനേയും പുറത്താക്കി

പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും കിറ്റ്‌കോയേയും ഇന്‍കലിനേയും പുറത്താക്കി. പിഡബ്‌ളുഡിക്ക് കീഴിലുള്ള നാലു സ്ഥാപനങ്ങളുടേയും കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നതില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയത്. പാലാരിവട്ടംപാലം നിര്‍മ്മാണത്തിലെ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. ഇവര്‍ കരാറെടുത്തശേഷം ടെണ്ടര്‍ മറിച്ചുകൊടുക്കുകയാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തില്‍ കിറ്റ്‌കോയാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ എടുത്തിരുന്നത്. പാലത്തിന്റെ രൂപകല്പ്പനയും കിറ്റ്‌കോയാണ് നിര്‍വഹിച്ചത്. രൂപകല്പ്പനയിലുണ്ടായ തകരാറാണു പാലത്തിന്റെ നിര്‍മ്മാണ തകരാറിനു പ്രധാന കാരണമെന്നായിരുന്നു കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് കിറ്റ്‌കോയും ഇന്‍കലും പൊതുമാരമത്ത് വകുപ്പില്‍ നടത്തിയ നിര്‍മ്മാണങ്ങളും ഇടപാടുകളും പൊതുമാരമത്ത് വിജിലന്‍സ് അന്വേഷിച്ചത്. കരാറുകള്‍ എടുത്ത ശേഷം ഈ സ്ഥാപനങ്ങള്‍ ടെണ്ടര്‍ മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മറിച്ചു നല്‍ക കമ്മിഷന്‍ വാങ്ങുകയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. മാത്രമല്ല കണ്‍സള്‍ട്ടന്‍സി കരാര്‍ പ്രത്യേകം നല്‍കുന്നതുകൊണ്ട് നിര്‍മ്മാണ ചെലവ് വര്‍ധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പിഡബ്‌ളുഡിക്ക് കീഴിലുള്ള റോഡ് ഫണ്ട് ബോര്‍ഡ്, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി, കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ നിര്‍മ്മാണങ്ങളില്‍ നിന്നും കിറ്റ്‌കോയേയും ഇന്‍കലിനേയും ഒഴിവാക്കാന്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള സ്ഥാപനങ്ങളായതിനാല്‍ സര്‍ക്കാര്‍ വകുപ്പുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവയ്ക്കു നല്‍കുകയായിരുന്നു. എന്നാല്‍ ഇവര്‍ ഇതിനെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇതിനു പകരമായി സ്വന്തം എന്‍ജിനീയര്‍മാരേയും ആര്‍ക്കിടെ്കറ്റുകളേയും ഉപയോഗിച്ച് രൂപകല്പ്പനയും നിര്‍മ്മാണവും നടത്താനാണ് തീരുമാനം.
Story Highlights: Kitco, Palarivattom Bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here