ക്രിസ്മസ് വിരുന്നിന് വിളമ്പാം ഉള്ളി ചതച്ചിട്ട ബീഫ് വരട്ടിയത്
ക്രിസ്മസിന് ഇനി ദിവസങ്ങൾ മാത്രമേ ഉള്ളു. ക്രിസ്മസിന് ബീഫ് വിഭവങ്ങൾ ഇല്ലാതെ എന്ത് ആഘോഷം. നല്ല കുരുമുളക് ഇട്ട് വരട്ടിയ ബീഫ് എന്ന് പറയുമ്പോൾ തന്നെ നാവിൽ വെള്ളമൂറാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ, ഉള്ളി ചതച്ചിട്ട ബീഫ് ആയാലോ… രുചിയേറും
ചേരുവകൾ
ബീഫ് – 1കിലോ ചെറിയ ഉള്ളി ചതച്ചത്- 1കപ്പ്
വെളിച്ചെണ്ണ – 6 ടേബിൾ സ്പൂൺ
മുളക്‌പൊടി – 3 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – അര ടേബിൾ സ്പൂൺ
ഗരം മസാല – 1ടേബിൾ സ്പൂൺ
കരുമുളക്‌പൊടി – അര ടേബിൾ സ്പൂൺ
കടുക് – 1 അര ടേബിൾ സ്പൂൺ
വറ്റൽ മുളക് – 6 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീഫ്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ശേഷം ഇവ കുക്കറിലിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ഇത് നന്നായി വെന്തശേഷം ഒരു പാനിൽ വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിക്കുക. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി ഇളക്കുക. ഇത് ഡ്രൈ ആയി വരുമ്പോൾ അൽപം എണ്ണ തൂവിയ ശേഷം സേർവ് ചെയ്യാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here