ബിജെപി സംസ്ഥാന അധ്യക്ഷന്‍ തെരഞ്ഞെടുപ്പ്: നിർണായക യോഗം കൊച്ചിയിൽ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർണായക യോഗം കൊച്ചിയിൽ. കോർ കമ്മിറ്റി, സംസ്ഥാന ഭാരവാഹി യോഗങ്ങളാണ് ചേരുന്നത്. ഈ മാസം എട്ടിനാണ് യോഗം. പാർട്ടി സംഘടനാ തെരഞ്ഞെടുപ്പും അധ്യക്ഷ സ്ഥാനത്തേക്ക് ആരെന്നത് സംബന്ധിച്ച അവസാനവട്ട ചർച്ചകളുമാണ് പ്രധാന അജണ്ട.
Read Also: ജിഡിപി ബൈബിളോ രാമായണമോ മഹാഭാരതമോ പോലെയല്ല, ഭാവിയില്‍ ഉപയോഗമില്ല; ബിജെപി എംപി
ഈ മാസം 15നകം സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് പാർട്ടി തീരുമാനം. ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. ബിജെപി നേതൃയോഗങ്ങൾക്ക് ശേഷം ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇതിൽ ആർഎസ്എസിന് താൽപര്യം കുമ്മനത്തെയും ബിജെപി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നത് സുരേന്ദ്രനെയുമാണ്. സമവായം ഉണ്ടാകാത്ത പക്ഷം മൂന്നാമതൊരാൾ എത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
bjp state president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here