പ്രീപേയ്ഡ് കാർഡുമായി റിസർവ് ബാങ്കും

കൂടുതൽ ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനായി പ്രീപേയ്ഡ് കാർഡുകളിറക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. 10,000 രൂപ വരെയുള്ള സാധനങ്ങളും സേവനങ്ങളും വാങ്ങാൻ ഉപയോഗിക്കാവുന്ന കാർഡിൽ പണം നിറക്കാനാവുക ബാങ്ക് അക്കൗണ്ട് മുഖേനയാണ്.
ഉപഭോക്താക്കളിൽ നിന്ന് അഭിപ്രായം ആരാഞ്ഞ ശേഷം കാർഡ് അവതരിപ്പിക്കും. ബിൽ പേയ്‌മെന്റിനും ഈ കാർഡുപയോഗിക്കാം. ഡിസംബർ 31ന് ഇത് സംബന്ധിച്ച വിശദാംശങ്ങൾ നൽകുമെന്നും അധികൃതർ.
നിലവിൽ ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ഇത്തരം കാർഡുകളിറക്കുന്നുണ്ട്. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ നടത്തിപ്പിന് പുതിയ മാർഗ നിർദേശങ്ങളും കൊണ്ടുവരും.
500 കോടി രൂപക്ക് മുകളിൽ ആസ്തിയുള്ള അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളോട് റിസർവ് ബാങ്കിന്റെ സെൻട്രൽ റെപ്പോസിറ്ററി ഓഫ് ഇൻഫർമേഷൻ ഓൺ ലാർജ് ക്രെഡിറ്റ്‌സിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അടുത്തിടെ തകർന്ന സാഹചര്യത്തിലാണിത്. ചട്ടം ഈ മാസം 31 ന് പുറത്തിറക്കും.
prepaid card, reserve bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here