ഉന്നാവ് കൂട്ടബലാത്സംഗക്കേസിൽ പൊള്ളലേറ്റ യുവതിയുടെ നില വഷളായി

ഉന്നാവിൽ കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ ചുട്ടുകൊല്ലാൻ ശ്രമിച്ച ഇരുപത്തിമൂന്നുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്ഷപ്പെടാൻ നേരിയ സാധ്യത മാത്രമാണ്
ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്.
മെഡിക്കൽ ബോർഡിന്റെ പരിശോധനക്ക് ശേഷം ഡൽഹി സഫ്ദർജംഗ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അനിൽ ഗുപ്തയാണ് പ്രതികരിച്ചത്. യുവതി ഇപ്പോൾ വെന്റിലേറ്ററിലാണ്.
Read Also: ഉന്നാവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീകൊളുത്തിയ സംഭവം; അഞ്ച് പ്രതികളും പിടിയിൽ
അർധരാത്രിയോടെയാണ് യുവതിയെ ലക്‌നൗവിൽ നിന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കി അതിവേഗത്തിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
തൊണ്ണൂറ് ശതമാനം പൊള്ളലേറ്റതിനാൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. ഇന്നലെ പുലർച്ചെ നാലു മണിക്കാണ് കൂട്ടബലാൽസംഗക്കേസിലെ ഇരയെ അതേ കേസിലെ പ്രതികൾ അടക്കം അഞ്ച് പേർ ചേർന്ന് പെട്രോൾ ഒഴിച്ചു തീക്കൊളുത്തിയത്. വൈകിട്ടോടെ മുഴുവൻ പ്രതികളെയും യുപി പൊലീസ് പിടികൂടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here