ഐഎഫ്എഫ്‌കെ ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തില്‍ ചലച്ചിത്ര പ്രതിഭകളുമായി സംവദിക്കാം

ചലച്ചിത്ര പ്രതിഭകളുടെ സംഗമവേദിയായ കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഈജിപ്ഷ്യന്‍ സംവിധായകനായ ഖൈരി ബെഷാര, രുചിര്‍ ജോഷി, നാഗരാജ് മഞ്ജുളെ തുടങ്ങിയവര്‍ പ്രേക്ഷകരുമായി സംവദിക്കും. ഇന്ന് മുതല്‍ 12 വരെ ടാഗോര്‍ തിയറ്ററിലെ പ്രത്യേക വേദിയിലാണ് ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത് പരിപാടി സംഘടിപ്പിക്കുന്നത്. ദിവസവും 2.30 മുതല്‍ 3.30 വരെയാണ് പരിപാടി.
ഇന്ന് ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈരി ബെഷാരയും റസൂല്‍ പൂക്കുട്ടിയും പ്രേക്ഷകരുമായി സംവദിക്കും. 8-ന് ചലച്ചിത്ര നിര്‍മാതാവായ ഷായ് ഹെറെഡിയ, മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ടെയ്ല്‍സ് ഫ്രം പ്ലാനെറ്റ്, മെമ്മറീസ് ഓഫ് മില്‍ക്ക് സിറ്റി എന്നീ സിനിമകളുടെ സംവിധായകനായ രുചിര്‍ ജോഷി എന്നിവരാണ് പരിപാടിയിലെ അതിഥികള്‍.
9-ന് ഉര്‍വശി പുരസ്‌കാര ജേത്രി ശാരദയും ബീനാ പോളും ഈ പരിപാടിയില്‍ പങ്കെടുക്കും. 10-ന് തിരക്കഥാകൃത്തായ ദീദീ ദാമോദരന്‍ ഇറാനിയന്‍ നടി ഫാത്തിമ മുതമദ് ആര്യ,11-ന് മറാത്തി ചലച്ചിത്ര സംവിധായകന്‍ നാഗരാജ് മഞ്ജുളെ, എച്ച് ഷാജി എന്നിവരും 12ന് രാജീവ് മേനോനും ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തിലൂടെ പ്രേക്ഷകരുമായി സംവദിക്കും.
Story Highlights- IFFK 2019, 24th iffk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here