Advertisement

ശ്യാമപ്രസാദിന്റെ ‘ഒരു ഞായറാഴ്ച’ ആദ്യ ഷോ ഇന്ന്; നിറഞ്ഞ സദസ്സിൽ പ്രദർശനം ആരംഭിച്ചു

December 7, 2019
Google News 1 minute Read

സംവിധായകൻ ശ്യാമപ്രസാദിന്റെ ‘ഒരു ഞായറാഴ്ച’ എന്ന സിനിമ കാണാൻ ഡെലിഗേറ്റുകളുടെ നീണ്ട ക്യൂ. സിനിമയുടെ ആദ്യ പ്രദർശനമാണ് ഇന്ന് വൈകിട്ട് ആറു മണിക്ക് കൈരളി തീയറ്ററിൽ നടക്കുന്നത്. ഷോ കാണാൻ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

രണ്ട് പ്രണയ ജോഡികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് പെൺകുട്ടികളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അപരിചിതരായ ചിലർ ഈ പ്രണയജോഡികളുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ സിനിമ ചർച്ച ചെയ്യുന്നു. പ്രണയം, കാമം തുടങ്ങിയ വികാര തലങ്ങളെയും ചിത്രം അനാവരണം ചെയ്യുന്നുണ്ട്.

ശ്യാമപ്രസാദിന്റെ 14ആമത്തെ ചിത്രമാണ് ‘ഒരു ഞായറാഴ്ച’. ഹേയ് ജൂഡ് എന്ന ചിത്രത്തിനു ശേഷം അദ്ദേഹം അണിയിച്ചൊരുക്കിയ ചിത്രം ശ്യാമപ്രസാദിന് ഇക്കൊല്ലത്തെ മികച്ച സംവിധായനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തിരുന്നു. തിങ്കളാഴ്ച കൃപ സ്‌ക്രീൻ 1ൽ വൈകിട്ട് 3നും വ്യാഴാഴ്ച രാവിലെ 11.45ന് കലാഭവനിലുമാണ് ഇനി സിനിമയുടെ പ്രദർശനമുള്ളത്.

നേരത്തെ, നോ ഫാദേഴ്ദ് ഇൻ കശ്മീർ എന്ന കശ്മീരി സിനിമക്കും ഹഫിയ സ്ട്രീറ്റ് എന്ന ഇറാഖി സിനിമക്കും വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here