Advertisement

ഇന്ത്യ സന്ദർശിക്കുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി യുകെയും യുഎസും

December 7, 2019
Google News 1 minute Read

ഇന്ത്യ സന്ദർശിക്കുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി യുകെയും യുഎസും. ഇന്ത്യയിൽ അടുത്തിടയുണ്ടായ പീഡനപരമ്പരകളുടെ പശ്ചാത്തലത്തിലാണ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയിരക്കുന്നത്. ദുരനുഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പൊലീസ് റിപ്പോർട്ടിന്റെ പകർപ്പ് കൈപ്പറ്റണമെന്ന് നിർദേശത്തിൽ പറയുന്നു. പൊലീസ് ഇംഗ്ലീഷ് പരിഭാഷ നൽകണമെന്ന് നിർബന്ധമില്ലെന്നും എന്നാൽ പരാതിക്കാരി റിപ്പോർട്ടിൽ ഒപ്പ് വയ്ക്കുന്നതിന് മുമ്പ് റിപ്പോർട്ടിന്റെ ഇംഗ്ലീഷ് പരിഭാഷ കേട്ട ശേഷം മാത്രം ഒപ്പുവച്ചാൽ മതിയെന്ന് നിർദേശത്തിൽ പറയുന്നു.

Read Also : കൊല്ലത്ത് പതിനേഴുകാരിക്ക് പീഡനം; അമ്മാവന്റെ ഭാര്യ അടക്കം നാല് പേർ പിടിയിൽ

ബ്രിട്ടീഷ് പൗരയായ ഒരു യുവതി ആക്രമണത്തിനിരയായാൽ ഇരയെന്ന നിലയിൽ അവരുടെ അവകാശങ്ങളേകുറിച്ചും അവർക്ക് ലഭിക്കേണ്ട നിയമ പരിരക്ഷയെ കുറിച്ചും നിർദേശത്തിൽ പറയുന്നു. വനിതാ വിനോദ സഞ്ചാരികളോട് ജാഗ്രത പുലർത്തണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കകത്ത് മാത്രം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പീഡന കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്തെ നടുക്കിയ ഹൈദരാബാദ് പീഡനം മുതൽ ഇന്ന് റിപ്പോർട്ട് ചെയ്ത കൊല്ലം പീഡനക്കേസ് വരെ… ഞെട്ടിക്കുന്ന ഈ കണക്കുകൾ ആഗോള ഭൂപടത്തിൽ ഇന്ത്യയുടെ സൽപ്പേരിന് കോട്ടം വരുത്തുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ സന്ദർശിക്കുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് നിർദേശവുമായി അധികൃതർ രംഗത്തെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here