Advertisement

ഏകാദശി നിറവിൽ ഗുരുവായൂർ; ദർശന പുണ്യം തേടി ഭക്ത ലക്ഷങ്ങൾ ക്ഷേത്ര നഗരിയിൽ

December 8, 2019
Google News 0 minutes Read

ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. ദർശന പുണ്യം തേടി ലക്ഷങ്ങൾ ക്ഷേത്ര നഗരിയിൽ. വൃശ്ചിക മാസത്തെ വെളുത്ത പക്ഷ ഏകാദശിയാണ് ആഘോഷിക്കുന്നത്.

കിഴക്കേ ഗോപുരം വഴിയാണ് ദർശനത്തിനുള്ള ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേളിപ്പിക്കുക. ഏകാദശിയോടനുബന്ധിച്ച് വിപുലമായ പ്രസാദ വിതരണവും ഊട്ടു പുരയിൽ ഒരുക്കിയിട്ടുണ്ട്. ഗോതമ്പ് ചോറ്, കാളൻ, ഗോതമ്പ് പായസം, എന്നിവയാകും വിഭവങ്ങൾ.

ക്ഷേത്രത്തിൽ ദേവസ്വം വകയാണ് ഉദയാസ്തമന പൂജയോടു കൂടിയുള്ള വിളക്കാഘോഷം. രാവിലെ കാഴ്ച ശീവേലിക്ക് ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പുണ്ട്. വൈകീട്ട് പാർത്ഥസാരതി ക്ഷേത്രത്തിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നെള്ളിപ്പും ഉണ്ടാവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here