സിനിമയിൽ നിന്ന് ‘ഷോർട്ട് ബ്രേക്ക്’ എടുത്ത് പൃഥ്വി; ആടുജീവിതത്തിനായി മൂന്ന് മാസം- കുറിപ്പ്

മികച്ച കലാസൃഷ്ടികളൊരുക്കാൻ പലവിധ ത്യാഗങ്ങൾ ചെയ്യുന്നവരാണ് കലാകാരന്മാർ, പ്രത്യേകിച്ചും അഭിനേതാക്കൾ. നടൻ പൃഥ്വിരാജ് അത്തരത്തിലൊരു തയാറെടുപ്പിലാണ്.

ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ‘ആടുജീവിതം’ എന്ന സിനിമക്ക് വേണ്ടിയാണ് പൃഥ്വിരാജ് സിനിമയിൽ നിന്ന് ബ്രേക്കെടുക്കുന്നത്. ബ്ലെസിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ‘അയ്യപ്പനും കോശി’യുമെന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് പൃഥ്വി ഒരു ഷോർട്ട് ബ്രേക്ക് എടുക്കുന്നത്. ഇംഗ്ലീഷിലാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

കുറിപ്പ് താഴെ,

”അയ്യപ്പനും കോശിയും എന്ന ചിത്രം പൂർത്തിയായി. ലൊക്കേഷനിൽ നിന്ന് തിരികെ പോരുമ്പോൾ ഞാൻ ആലോചിച്ചു, കഴിഞ്ഞ ഇരുപത് വർഷമായി അറിവില്ലാത്തതാണ് അത്. അടുത്ത മൂന്ന് മാസത്തേക്ക് ഞാൻ സിനിമയിൽ നിന്ന് ഒരിടവേളയെടുക്കുകയാണ്- ‘ഒരു ബ്രേക്ക്’

ദിവസേന രാവിലെ ഉണർന്നെണീറ്റ് മറ്റൊന്നും ചിന്തിക്കാനില്ലാതെ അന്നത്തെ ഷൂട്ടിന് പോവുക.

ഈ ബ്രേക്കും ഒരു വ്യായാമമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിനായി…

സിനിമയമായി ബന്ധമില്ലാതെ ഒരു മൂന്നു മാസം. അങ്ങനെയൊന്ന് എന്റെ ഓർമയിലേ ഇല്ല..

ഇത് ശരിയോ ഞാൻ സന്തുഷ്ടനാണോ എന്നൊന്നും അറിയില്ല. പക്ഷേ ഈ തീരുമാനത്തിൽ അങ്ങേയറ്റം സന്തോഷിക്കുന്ന രണ്ട് സ്ത്രീകളുണ്ട്. ഞാനിതെഴുതുമ്പോൾ അവരെന്നെ കാത്ത് വീട്ടിലിരിക്കുന്നു.

ഞാൻ വീട്ടിലെത്തുമ്പോഴേക്കും അതിലൊരാൾ ഉറങ്ങിക്കാണും. എന്നാലും നാളെ അവധി ആയതുകൊണ്ട് അവളുടെ അമ്മ അവളെ ഉറക്കാതെ ഇരുത്തുമെന്ന് കരുതുന്നു.

ഞങ്ങളുടെ നിർമാണത്തിലുളള രണ്ടാമത്തെ സിനിമ ഡ്രൈവിങ് ലൈസൻസ് ഉടനെ റിലീസാകും. എന്നെയും എന്റെ കമ്പനിയെയും സംബന്ധിച്ചിടത്തോളം ഏറ്റവും താത്പര്യപ്പെട്ട തിരക്കഥയാണതിന്റേത്. അപ്പോൾ ഇരുപതിന് ഏവരെയും തിയറ്ററിൽ വച്ച് കാണാം. ‘ ദാദ വീട്ടിലേക്ക് വരുന്നു’ എന്നെഴുതി ഹാഷ് ടാഗും സ്മെെലിയുമിട്ടിട്ടുണ്ട് കുറിപ്പിന്‍റെ അവസാന ഭാഗത്ത്.

ആടുജീവിതം പുസ്തകാസ്വാദകരെ ഏറെ സ്വാധീനിച്ച പുസ്തകമാണ്. നോവൽ സിനിമയാകുമ്പോൾ വളരെയധികം പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. പ്രധാന കഥാപാത്രമായ നജീബിനെയാണ് പൃഥ്വീ അവതരിപ്പിക്കുന്നത്. സിനിമയുടെ ഇനിയുള്ള ചിത്രീകരണത്തിനായി ഏറെ മെലിയേണ്ടി വരും പൃഥ്വിക്ക്.
അതിനുള്ള തയാറെടുപ്പിന് വേണ്ടിയാണ് ഇടവേള.

pritviraj

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top