ബസിന് മുകളിൽ പൂത്തിരി കത്തിച്ച് വിദ്യാർത്ഥികളുടെ പിറന്നാൾ ആഘോഷം; കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി

കോഴിക്കോട് താമരശേരിയിൽ വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികളുടെ അപകടം വിളിച്ച് വരുത്തുന്ന പിറന്നാൾ ആഘോഷം. കോരങ്ങാട് വൊക്കേഷണൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ പ്ലസ് ടു ബാച്ചിലെ വിദ്യാർത്ഥികളാണ് ബസിന് മുകളിൽ അപകടം ക്ഷണിച്ച് വരുത്തുന്ന ആഘോഷ പരിപടികൾ സംഘടിപ്പിച്ചത്.
ഡിസംബർ ഒന്നിനാണ് സ്‌കൂളിൽ നിന്ന് 5 ബസുകളിലായി വിദ്യാർത്ഥികൾ ബംഗളൂരുവിലേക്ക് വിനോദയാത്രക്ക് പോയത്. അവിടെവച്ചാണ് അതിര് കടന്നുള്ള ആഘോഷ പരിപാടികൾ നടന്നത്. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ബസിന് മുകളിൽ കയറി നിന്ന് വിദ്യാർത്ഥികൾ പൂത്തിരി കത്തിക്കുകയും പടക്കം പൊട്ടിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതിനിടെ ബസ് ഉടമകൾ മാത്രമാണ് ബസിന് മുകളിൽ കയറിയതെന്നും വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കില്ലെന്നും വ്യക്തമാക്കി സ്‌കൂൾ അധികൃതർ രംഗത്തെത്തി.
അതേസമയം, സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
Story highlights- burn crackers, tourist bus, birthday celebration, kozhikode, viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here