ഉത്തേജകമരുന്ന്: റഷ്യയ്ക്ക് നാലുവര്‍ഷം വിലക്ക്

സുപ്രധാന കായിക മേളകളില്‍ നിന്ന് റഷ്യയെ നാലു വര്‍ഷത്തേക്ക് വിലക്കി രാജ്യാന്തര ഉത്തജേക വിരുദ്ധ ഏജന്‍സി (വാഡ). കായിക താരങ്ങളുടെ ഉത്തേജക ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് വാഡയുടെ നടപടി. വിലക്കിനെതിരെ ആര്‍ബിട്രേഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ റഷ്യയ്ക്ക് 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അപ്പീല്‍ തള്ളിയാല്‍ അടുത്ത വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിംപിക്‌സും 2022 ലെ ഖത്തര്‍ ലോകകപ്പും റഷ്യയ്ക്ക് നഷ്ടമാകും. 2022ലെ ബെയ്ജിംഗ് ശീതകാല ഒളിംപിക്‌സിലും റഷ്യയ്ക്ക് മത്സരിക്കാനാകില്ല. ജനുവരിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റഷ്യയിലെ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top