വീട്ടിൽ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിക്ക് സസ്‌പെൻഷൻ
സഹപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം കാണിച്ച സംഭവത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിക്ക് സസ്‌പെൻഷൻ. വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് നടപടി.
സംഭവത്തിൽ സെക്രട്ടറിയായ എം രാധാകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ ഭരണ സമിതി സ്വീകരിച്ചത്. ഇയാളെ പ്രസ് ക്ലബിൽ കയറി പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും വിഷയത്തിൽ നടപടി സ്വീകരിക്കാൻ ഭരണ സമിതി തയാറായില്ല. മറിച്ച് ഇരയെ അപമാനിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്.
Read Also: സദാചാര ഗുണ്ടായിസം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു
ഈ പശ്ചാത്തലത്തിലാണ് വനിതാ മാധ്യമപ്രവർത്തകർ സെക്രട്ടേറിയറ്റിൽ നിന്ന് പ്രസ് ക്ലബ്ബിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.പ്രതിഷേധം ശക്തമായതോടെ രാധാകൃഷ്ണനെ പ്രസ് ക്ലബ്സെക്രട്ടറി സ്ഥാനത്ത് നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ക്ലബിന്റെ താത്കാലിക സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സാബ്ലു തോമസാണ് കാര്യം രേഖാമൂലം ഇവരെ അറിയിച്ചത്.
രാധാകൃഷ്ണനെ സസ്‌പെൻഡ് ചെയ്തതിനെ തുടർന്ന് ഇന്നത്തെ പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും പ്രസ് ക്ലബിൽ നിന്ന് പുറത്താക്കുന്നത് വരെ സമരം ശക്തമായി തുടരാനാണ് വനിതാ മാധ്യമപ്രവർത്തകരുടെ തീരുമാനം.
tvm pressclub secretary, moral policing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here