ട്രോളന്‍മാരുടെ ശ്രദ്ധയ്ക്ക്, മൂന്ന് ലക്ഷം രൂപയുടെ തകര്‍പ്പന്‍ സമ്മാനങ്ങളുമായി കെഎസ്ഇബി

കെഎസ്ഇബി നല്‍കിവരുന്ന സേവനങ്ങള്‍, വൈദ്യുതി സുരക്ഷ സന്ദേശങ്ങള്‍ എന്നിവ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായ രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുമോ. കെഎസ്ഇബി തെരഞ്ഞടുക്കപ്പെടുന്ന
ട്രോളുകള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ തരും. 30-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ, പോസ്റ്റര്‍, ട്രോള്‍ എന്നിവയാണ് മത്സരത്തിനായി പരിഗണിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളുമായി സംവദിക്കാനും ബോധവത്കരണം നടത്താനും കേരള പൊലീസ് നടത്തുന്ന ഇടപ്പെടല്‍ ഏറെ ശ്രദ്ധേയമാണ്. ഫേസ്ബുക്കില്‍ കേരള പൊലീസിലെ ട്രോളന്‍മാര്‍ ഹിറ്റായതോടെയാണ് കെഎസ്ഇബിയും പ്രചാരണങ്ങള്‍ക്ക് ട്രോളുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ കെഎസ്ഇബിയുടെ ഫേസ്ബുക് പേജ് രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ പിന്തുടരുന്നുണ്ട്.
വീഡിയോ, പോസ്റ്റര്‍, ട്രോള്‍ മത്സരങ്ങളിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ ജനപങ്കാളിത്തം ശക്തിപ്പെടുത്താനാണ് കെഎസ്ഇബിയുടെ ലക്ഷ്യം. എന്‍ട്രികള്‍ ഡിസംബര്‍ 31 വരെ socialmedia@kseb.in, socialmediakseb@gmail.com എന്നി ഇമെയില്‍ വിലാസങ്ങളിലേക്ക് അയക്കാവുന്നതാണ്.

Story Highlights- kseb troll competition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top