Advertisement

കൈയക്ഷരങ്ങളെ ചിത്രങ്ങളാക്കി കാലിഗ്രാഫി കലാകാരൻമാർ

December 10, 2019
Google News 1 minute Read

കൈയക്ഷരങ്ങളെ ചിത്രങ്ങളാക്കി മാറ്റുന്ന കരവിരുതാണ് കാലിഗ്രാഫി. ഇത്തരത്തിൽ നമ്മളെ അമ്പരപ്പിക്കുകയാണ് ഒരു കൂട്ടം കാലിഗ്രാഫി കലാകാരൻമാർ. ശംഖുമുഖം ആർട്ട് ഗാലറിയിലാണ് വൈവിധ്യമാർന്ന കലാകൈപ്പട പ്രദർശനം ഒരുക്കിയിരിക്കുന്നത്.

കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന കലാകൈപ്പട ഉത്സവത്തിന്റെ ഭാഗമായാണ് പ്രദർശനം. ഇന്ത്യൻ കാലിഗ്രാഫി രംഗത്തെ പ്രഗത്ഭരുടെ സൃഷ്ടികളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്നായുള്ള ഈ രംഗത്തെ വിദഗ്ധർ കലാകൈപ്പട ഉത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.

പ്രദർശനം കാണാനായി നിരവധി പേരാണ് എത്തുന്നത്. കൊച്ചുകുട്ടികളെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ സന്ദർശകരും വരയുടെ ഭാഗമാകുന്നുണ്ട്.

caligraphy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here