ദേശീയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധം : അപർണ സെൻ

ദേശീയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമെന്ന് പ്രശസ്ത ബംഗാളി സംവിധായിക അപർണ സെൻ. വേണ്ട രീതിയിൽ ബില്ലിനെതിരെ പ്രതിഷേധിക്കുമെന്നും അപർണ സെൻ പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രദർശന ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയതായിരുന്നു അപർണ സെൻ.
ദേശീയ പൗരത്വ ബില്ലിനെതിരെ രൂക്ഷമായ വിമർശനമാണ് അപർണ സെൻ നടത്തിയത്. കേന്ദ്ര സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ അപർണ സെൻ വേണ്ടിവന്നാൽ ബില്ലിനെതിരെ തെരുവിലിറങ്ങാനും മടിക്കില്ലെന്നും പ്രതികരിച്ചു.
Read Also : എന്താണ് രാജ്യം ചർച്ച ചെയ്യുന്ന പൗരത്വ ഭേദഗതി ബിൽ ? [24 Explainer]
ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ അത്ഭുതപ്പെടുത്തുന്നുവെന്നും, എല്ലാ തരത്തിലും രാജ്യത്തിന് മാറ്റം സംഭവിച്ചുവെന്നും അവർ പറഞ്ഞു. നിയമസംവിധാനങ്ങളുടെ മെല്ലപ്പോക്ക് മൂലമാണ് ദിശാ കൊലക്കേസ് പ്രതികളെ വെടിവെച്ചത് കൊന്നതിന് ജനം കയ്യടിക്കുന്നതെന്നും അപർണ സെൻ പറഞ്ഞു. രബീന്ദ്രനാഥ് ടാഗോറിന്റെ വിഖ്യാത നോവൽ ഘോര ബാര്യെ ആജിന്റെ ചലച്ചിത്രാവിഷ്‌കാരവുമായാണ് അപർണ സെൻ ഇത്തവണ ഐഎഫ്എഫ്‌കെയിലെത്തിയത്.
Story Highlight- Citizenship Amendment Bill, Aparna Sen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here