പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ‘ഉണ്ട’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

ലോക്‌സഭയില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ഉണ്ട സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഐഎഫ്എഫ്‌കെയില്‍ ഉണ്ട സിനിമ പ്രദര്‍ശന ശേഷമായിരുന്നു അണിയറ പ്രവര്‍ത്തകരുടെ പ്രതിഷേധം. സംവിധായകന്‍ ഖാലിദ് റഹ്മാന്‍, തിരക്കഥാകൃത്ത് ഹര്‍ഷാദ് എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

80 ന് എതിരെ 311 വോട്ടുകള്‍ക്കാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ രാജ്യസഭയില്‍ പാസാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഉച്ചയ്ക്ക് 12 മണിമുതല്‍ ചര്‍ച്ച നടക്കുകയാണ്. പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ അടിസ്ഥാന ശിലയ്‌ക്കേറ്റ ആഘാതമാണെന്നും ഭരണഘടനയുടെ ധാര്‍മിക പരിശോധനയില്‍ പരാജയപ്പെട്ട ബില്ലാണ് ഇതെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top