‘വണ്ടർ വുമൺ’ നായികക്ക് സിനിമാ ചിത്രീകരണത്തിനിടെ നട്ടെല്ലിന് മാരക പരുക്ക്; വീണ്ടും സംഘട്ടനം ചെയ്ത് ഗാൽ ഗഡോറ്റ്
ആളുകൾക്കിടയിൽ തരംഗം സൃഷ്ടിച്ച സിനിമയാണ് ഡിസിയുടെ വണ്ടർ വുമൺ. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെ നായികയായ ഗാൽ ഗഡോറ്റും മറ്റ് ആമസോണിയന്മാരും ആസ്വാദകരെ പ്രകമ്പനം കൊള്ളിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭാഗമായ ‘വണ്ടർ വുമൺ 1984’ നായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.
സിനിമയുടെ ചിത്രീകരണത്തിനിടെ നായിക ഗാൽ ഗഡോറ്റിന് നട്ടെല്ലിന് നന്നായി പരുക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. ആദ്യ സിനിമയേക്കാൾ ബുദ്ധിമുട്ടേറിയ സംഘട്ടന രംഗങ്ങളാണ് ഗാലിന് സിനിമയിൽ ചെയ്യാനുണ്ടായിരുന്നത്. പക്ഷേ നായിക തളരാതെ അഭിനയിച്ച് ശരിക്കും വണ്ടർ വുമണായി.
‘ഷൂട്ടിംഗ് ഷെഡ്യൂൾ കഠിനമായിരുന്നെങ്കിലും ഈ സിനിമ അത് അർഹിക്കുന്നു, ഞാൻ ചിത്രം പലകുറി ഇപ്പോൾ കണ്ടുകഴിഞ്ഞു. തീരുമാനം വളരെ ശരിയെന്നുതന്നെയാണ് വിശ്വാസം’ അഭിനേത്രി പറയുന്നു.
പാറ്റി ജെൻകിൻസ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ക്രിസ് പൈൻ ‘സ്റ്റീവ് ട്രിവോർ’ എന്ന കഥാപാത്രമായി വീണ്ടും വെള്ളിത്തിരയിലെത്തുന്നു.
പെട്രോ പാസ്‌കൽ, ക്രിസ്റ്റൻ വിഗ് തുടങ്ങിയവരും സിനിമയിലുണ്ട്. 2020 ജൂണിൽ സിനിമ ലോകമെമ്പാടും റിലീസ് ചെയ്യും.
gal gadot got injured in wonder woman 1984 shooting set
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here