ഹൈദരാബാദ് ബലാത്സംഗക്കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവം; ജുഡീഷ്യൽ അന്വേഷണത്തിന് സാധ്യത

ഹൈദരാബാദ് ബലാത്സംഗക്കൊലക്കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്നതിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് സൂചന നൽകി സുപ്രിം കോടതി. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതികളെ വെടിവച്ചു കൊന്നതിനെതിരെ സുപ്രിം കോടതി അഭിഭാഷകരായ ജിഎസ് മണി, പ്രദീപ് കുമാർ യാദവ്, എംഎൽ ശർമ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസിന്റെ കോടതി.
സംഭവം റിട്ടയേർഡ് സുപ്രിം കോടതി ജഡ്ജി അന്വേഷിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു. ജുഡീഷ്യൽ കമ്മിഷനായി നിയമിക്കാൻ റിട്ടയേർഡ് സുപ്രിം കോടതി ജഡ്ജി പിവി റെഡ്ഡിയോട് അനുമതി തേടിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ലെന്നും ചീഫ് ജസ്റ്റിസ്.
ജഡ്ജിമാരുടെ പേരുകൾ ശുപാർശ ചെയ്യാൻ ഹർജിക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. തെലങ്കാന സർക്കാരിനും നിർദേശങ്ങൾ സമർപ്പിക്കാം. ഡൽഹിയിലായിരിക്കും കമ്മീഷന്റെ ഓഫീസെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.
നാളെ വിശദമായി വാദം കേൾക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. വിഷയം തെലങ്കാന ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പരമോന്നത കോടതിയുടെ ഇടപെടൽ.
hydrabad rape case encounter, judicial enquiry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here