പി ചിദംബരം വീണ്ടും അഭിഭാഷകനായി സുപ്രിംകോടതിയിൽ

ഐഎൻഎക്സ് മീഡിയ കേസിൽ ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയ പി ചിദംബരം അഭിഭാഷകനായി സുപ്രിംകോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുമ്പാകെയാണ് പ്രാക്ടീസ് പുനരാരംഭിച്ചത്.

106 ദിവസത്തെ ജയിൽ വാസത്തിനു ശേഷം വ്യവസായി ജയദേവ് ഷ്രോഫും ഭാര്യ പൂനം ഭഗത്തും തമ്മിലുള്ള വിവാഹ മോചന കേസിലും  തമിഴ്നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലുമായിരുന്നു ചിദംബരം ഹാജരായത്.

എന്നാൽ, തദ്ദേശ സ്വയം ഭരണവുമായി ബന്ധപ്പെട്ട കേസിൽ ഡിഎംകെഐക്ക് വേണ്ടി മനു സിംഗ്വിവിയും തമിഴ്‌നാട് സർക്കാരിനുവേണ്ടി മുകുൾ റോത്തഗിയുമാണ് ഹാജരായത്. ഇരുവരുടെയും വാദം പൂർത്തിയായപ്പോൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പടിവിച്ചതിനാൽ ചിദംബരത്തിന് ജയിൽ വാസത്തിനു ശേഷമുള്ള ആദ്യ ദിനത്തിൽ കോടതിയിൽ വാദിക്കേണ്ടി വന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top