കണ്ണിന് പരുക്കേറ്റ നാല് വയസുകാരനെ ആശുപത്രിയിലെത്തിച്ചത് രണ്ട് മണിക്കൂറിന് ശേഷം; സ്‌കൂൾ അധികൃതർക്കെതിരെ മാതാവ്

കണ്ണിന് പരുക്കേറ്റ നാല് വയസുകാരനെ സ്‌കൂളധികൃതർ ആശുപത്രിയിലെത്തിച്ചത് രണ്ട് മണിക്കൂർ വൈകിയെന്ന് കുട്ടിയുടെ മാതാവ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30യോടെ പുതുപ്പാടി മണല്‍വയല്‍ എകെടിഎഎല്‍പി സ്‌കൂളിൽ വച്ച് സഹപാഠിയുടെ കയ്യിലുണ്ടായിരുന്ന പേന തട്ടി എൽകെജി വിദ്യാർത്ഥിക്ക് പരുക്കേറ്റു. സംഭവം രണ്ട് മണിക്കൂർ വൈകിയാണ് കുട്ടിയുടെ മാതാവിനെ അറിയിച്ചത്. സ്‌കൂളധികൃതർ ഇല്ലാതെ തനിച്ചാണ് ഈങ്ങാപ്പുഴയിലെ ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയതെന്ന് കുട്ടിയുടെ മാതാവ് ലൈല പറഞ്ഞു.
ആശുപത്രിയിലെത്തിയ ബാലാവകാശ കമ്മീഷൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ സ്‌കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കമ്മീഷൻ. ഷഹലയുടെ മരണശേഷം ബാലാവകാശ കമ്മീഷൻ മുന്നോട്ട് വച്ച നിർദേശങ്ങൾ പാലിച്ചില്ലെന്ന് ചെയർമാൻ പി സുരേഷ് പറഞ്ഞു.
അതേസമയം, കുട്ടിക്ക് പരുക്കേറ്റ കാര്യം വൈകിയാണ് അറിഞ്ഞതെന്നാണ് സ്‌കൂളധികൃതരുടെ വിശദീകരണം. സംഭവത്തിൽ അധ്യാപകരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.
student, school authorities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here