2020 മുതൽ ഈ സ്മാർട്ട്‌ഫോണുകളിൽ വാട്ട്‌സാപ്പ് ലഭ്യമാകില്ല

2020 മുതൽ ചില സ്മാർട്ട്‌ഫോണുകളിൽ വാട്ട്‌സാപ്പ് ലഭ്യമാകില്ല. 2020 ഫെബ്രുവരി 1 മുതൽ ചില പഴയ മൊബൈൽ ഫോൺ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സപ്പോർട്ട് പിൻവലിക്കുന്നതോടെയാണ് ഈ ഫോണുകളിൽ വാട്ട്‌സാപ്പ് ലഭ്യമാകാതാവുക.
വാട്ട്‌സാപ്പ് ചോദ്യോത്തര വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ആൻഡ്രോയിഡ് 2.3.7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലും ഐഒഎസ് 7ൽ പ്രവർത്തിക്കുന്ന ആപ്പിൾ ഫോണുകളിലുമാണ് അടുത്ത വർഷം തൊട്ട് വാട്ട്‌സാപ്പ് ലഭിക്കാതിരിക്കുക.
Read Also : ഐഫോൺ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സാപ്പ്
ഈ മൊബൈൽ ഫോണുകളിൽ പുതിയ വാട്ട്‌സാപ്പ് അക്കൗണ്ട് എടുക്കാനോ നിലവിലുള്ള അക്കൗണ്ട് റീ-വേരിഫൈ ചെയ്യാനോ സാധിക്കില്ല.
ഇതിന് പുറമെ 2019 ഡിസംബർ 31 മുതൽ എല്ലാ വിൻഡോസ് ഫോണുകളിൽ നിന്നും വാട്ട്‌സാപ്പ് സപ്പോർട്ട് പിൻവലിക്കും.
Story Highlights- Whatsapp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here