ഇന്ത്യൻ വേഷമണിഞ്ഞ് അഭിജിത്ത് ബാനർജിയും ഭാര്യയും നൊബേൽ സമ്മാന വേദിയിൽ

ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത്ത് ബാനർജിയും ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്ഥർ ഡഫ്‌ളോയും നൊബേൽ പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യൻ വേഷമണിഞ്ഞാണ് ദമ്പതികൾ പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ ഇവർക്കൊപ്പം പുരസ്‌കാരം പങ്കിട്ട അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ മൈക്കിൽ ക്രൊമിസ് അമേരിക്കൻ വേഷമണിഞ്ഞാണ് പുരസ്‌കാരം വാങ്ങാൻ എത്തിയത്.

രസതന്ത്രത്തിനുള്ള പുരസ്‌കാരം അമേരിക്കൻ ശാസ്ത്രജ്ഞരായ ജോൺ ബി ഗുഡിനഫ്, സ്റ്റാൻലി വിറ്റിംഗ് ഹാം, ജാപ്പനീസ് ശാസ്ത്രജ്ഞൻ അകിറാ യോഷിനോ എന്നിവർ ഏറ്റുവാങ്ങിയപ്പോൾ ഭൗതിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം സ്വിറ്റ്‌സർലണ്ടുകാരനായ ജെയിംസ് പീബിൾസ്, മൈക്കിൾ മേയർ, ദ്വിദ്വിയർ കൊലോസ് എന്നിവർക്ക് സമ്മാനിച്ചു.

സാഹിത്യത്തിനുള്ള 2018ലെ പുരസ്‌കാരം പോളിഷ് സ്വദേശിനി ഓൾടു കാർ ചുക്കും, 2019ലെ പുരസ്‌കാരം ഓസ്ട്രിയക്കാരനായ പീറ്റർ ഹാൻകെയും ഏറ്റുവാങ്ങി. വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം അമേരിക്കൻ ഗവേഷകരായ വില്യം കീലിംഗ്, ഗ്രെക് സെമൻസെ, ബ്രിട്ടീഷ് ഗവേഷകരായ പീറ്റർ റാക്ലിഫ് എന്നിവർക്ക് സമ്മാനിച്ചപ്പോൾ സമാധാനത്തിനുള്ള പുരസ്‌കാരം എത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദ് അലി ഏറ്റുവാങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top