മാക് പ്രോ വിപണിയില്‍, 15000 മടങ്ങ് വേഗതയെന്ന് ആപ്പിള്‍

ആപ്പിളിന്റെ ഏറ്റവും വിലകൂടിയ ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറായ മാക് പ്രോ വിപണിയിലെത്തി. നികുതി കൂടാതെ 50199 ഡോളറാണ് മാക് പ്രോയുടെ വില. ഇന്ത്യന്‍ വിപണിയില്‍ ഈ ഡെസ്‌ക്‌ടോപിന് ഏകദേശം 35 ലക്ഷം രൂപ വില വരും.

പ്രെഫഷനുകളെ ലക്ഷ്യമിട്ടിറങ്ങുന്ന ആപ്പിളിന്റെ പുതിയ മാക് പ്രോയില്‍ 28 കോര്‍ ഇന്റല്‍് സിയോണ്‍ പ്രോസസറാണ് കരുത്ത് പകരുക. മാക് പ്രോയുടെ മോണിറ്റര്‍ ഡിസ്‌പ്ലേയ്ക്ക് മാത്രം നാലു ലക്ഷം രൂപ വിലവരും.

1.5 ടിഗാബൈറ്റ് ഇസിസി റാമും 4 ടിബി എസ്എസ്ഡി സ്‌റ്റോറേജ് കാപ്പാസിറ്റിയുമുണ്ട്. മാക് ശ്രേണിയിലെ മറ്റ് മോഡലുകളെ അപേക്ഷിച്ച് 15000 മടങ്ങ് വേഗതയുണ്ടാവുമെന്നാണ് ആപ്പിളിന്റെ അവകാശവാദം. കഴിഞ്ഞ ജൂലൈയില്‍ ആപ്പിള്‍ ഡെവലപര്‍ കോണ്‍ഫറന്‍സിലാണ് മാക് പ്രോ എന്ന മോഡല്‍ അവതരിപ്പിച്ചത്. ആറ് മാസത്തിന് ശേഷമാണ് ആപ്പിളിന്റെ ഏറ്റവും വേഗവും കൂടിയ ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടര്‍ വിപണിയിലെത്തിരികുന്നത്. ഇന്ത്യയിലും മാക് പ്രോയുടെ ബുക്കിംഗ് ആരംഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

 

Story Highlights- Apple’s most expensive desktop computer, Mac Pro, reached the marketനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More