Advertisement

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി കോളജ് വിദ്യാര്‍ത്ഥികള്‍

December 12, 2019
Google News 0 minutes Read

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും. കോഴിക്കോട് ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥികള്‍ ബില്ലിനെതിരെ പ്രതിഷേധവുമായി ലോംഗ് മാര്‍ച്ച് നടത്തി. നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് മാര്‍ച്ചില്‍ അണിനിരന്നത്.

രാഷ്ട്രീയ കക്ഷി ഭേദമന്യേ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചത്. നിരവധി വിദ്യാര്‍ത്ഥികള്‍ അണിനിരന്ന മാര്‍ച്ച് കടന്നു പോയതോടെ കോഴിക്കോട് പാലക്കാട് ദേശിയപാതയും സ്തംഭിച്ചു.

പൗരത്വ ഭേദഗതി ബില്ല് ന്യൂനപക്ഷ വിരുദ്ധമാണെന്നായിരുന്നു വിദ്യാര്‍ത്ഥി നേതാക്കളുടെ പ്രതികരണം.
ബില്ലിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനെ പിന്തുണച്ച് അധ്യാപകരും രംഗത്തെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here