സംവിധായകന്‍ അജയന്‍ അനുസ്മരണവും ആത്മകഥാ പ്രകാശനവും നാളെ

പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമകൊണ്ട് മലയാള സിനിമയില്‍ വ്യക്തിമുദ്ര ചാര്‍ത്തിയ സംവിധായകന്‍ അജയന്‍ വിട്ടുപിരിഞ്ഞിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകും. അജയന്റെ ഒന്നാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും ആത്മകഥയുടെ പ്രകാശനവും നാളെ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കും. വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

കെപിഎസി ലളിത മുഖ്യാതിഥിയായി പങ്കെടുക്കും. പി എസ് സുരേഷ് അധ്യക്ഷനാകും. ‘മകുടത്തില്‍ ഒരു വരി ബാക്കി’ എന്ന ആത്മകഥ റഫീഖ് അഹമ്മദ് പ്രകാശനം ചെയ്യും. തോപ്പില്‍ ഭാസിയുടെ സഹധര്‍മിണി അമ്മിണി അമ്മ പുസ്തകം ഏറ്റുവാങ്ങും.

ആത്മകഥ കേട്ടെഴുതിയ ലക്ഷ്ണന്‍ മാധവിനെ സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ ആദരിക്കും. സംവിധായകന്‍ വേണു, സൗണ്ട് എഡിറ്റര്‍ ഹരികുമാര്‍, രാമദാസ്, കെ മനോജ്കുമാര്‍, എസ് മോഹനചന്ദ്രന്‍, പി എസ് സുരേഷ്, ഡോ സുഷമ കുമാരി, ജയന്‍ മഠത്തില്‍ എന്നിവര്‍ പ്രസംഗിക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More