Advertisement

നിർഭയ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാർ തയ്യാർ

December 12, 2019
Google News 0 minutes Read

നിർഭയ കേസിൽ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാർ തയ്യാർ. ആരാച്ചാരെ വിട്ടു നൽകാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് പൊലീസ് തിഹാർ ജയിൽ അധികൃതർക്ക് കത്തയച്ചു. രണ്ട് ആരാച്ചാർമാരെ വിട്ടു നൽകാമെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ആരാച്ചാരെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ ഉത്തർപ്രദേശ് പൊലീസിന് കത്തയച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് യുപി ജയിൽ ഡിജിപി ആനന്ദ് കുമാർ നിലപാട് അറിയിച്ചത്. തിഹാർ ജയിലിൽ വധശിക്ഷ നടപ്പാക്കാനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയതായാണ് വിവരം. പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചാൽ ശിക്ഷ നടപ്പാക്കും.

അതേസമയം, വധശിക്ഷ പുനഃപരിശോധിക്കണമെന്ന പ്രതി അക്ഷയ് ഠാക്കൂറിന്റെ ആവശ്യം സുപ്രിം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here