Advertisement

ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്നതിൽ കേരളം മാതൃക : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

December 12, 2019
Google News 2 minutes Read

ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്നതിൽ കേരളം മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന തിരുവനന്തപുത്തെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിട്ടാർഡേഷൻ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഗവർണർ. കുട്ടികൾക്കൊപ്പം സമയം ചിലവിട്ട ഗവർണർ, തനിക്ക് മനുഷ്യത്വത്തിന്റെ ഉദാത്തമായ ആവിഷ്‌ക്കാരം ദർശിക്കാനായെന്നും കൂട്ടിച്ചേർത്തു.

സ്ഥാപനത്തിന്റെ ക്ഷണപ്രകാരമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയും, പത്‌നി രേഷ്മ ആരിഫിന്റെയും സന്ദർശനം..സ്ഥാപനം ചുറ്റി നടന്ന് കണ്ട ഗവർണർ കുട്ടികളോട് കുശലന്വേഷണം നടത്തുകയും അവരുടെ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കുട്ടികൾ കലാപരിപാടികൾ കണ്ട് ആസ്വദിച്ച ഗവർണർ വാക്കുകൾക്ക് അതീതമായ അനുഭവം ആയിരുന്നുവെന്നും ഇത്തരം സ്ഥാപനങ്ങൾ എല്ലാവരും സന്ദർശിക്കണമെന്നും ഗവർണർ പ്രതികരിച്ചു.

Read Also : കോൺഗ്രസ് വിട്ടത് രാജീവ് ഗാന്ധിയെ എതിർത്ത്; ഒടുവിൽ ബിജെപി പാളയത്തിൽ; ആരിഫ് മുഹമ്മദ് ഖാന്റെ സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതം

150 കുഞ്ഞ് കുട്ടികളും, 50 മുതിർന്ന കുട്ടികളുമാണ് ഇവിടെയുള്ളത്. പ്രത്യേക വിദ്യാഭ്യാസ, വിനോദ പരിപാടികളുടെ സഹായത്തോടെ മാസസിക വെല്ലുവിളി അതിജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. ആത്മവിശ്വാസം വർധിപ്പിച്ച് പൂർണ മനുഷ്യനാക്കി അവരെ മാറ്റുന്ന തരത്തിലാണ് പാഠ്യപദ്ധതി. 1980 ൽ ഫാദർ തോമസ് ഫെലിക്‌സ് ആരംഭിച്ച സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിട്ടാർഡേഷൻ, കേരളത്തിൽ ഈ മേഖലയിൽ ആരംഭിച്ച ആദ്യ സ്ഥാപനം കൂടിയാണ്. ഫാദർ തോമസ് ഫെലിക്‌സിനെ അനുമോദിക്കാനും ഗവർണർ മറന്നില്ല.

Story Highlights – Differently Abled, Children, Governor, Arif Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here