ഒമാന്‍ എയര്‍ 424 സര്‍വിസുകള്‍ റദ്ദാക്കുന്നു

ഒമാന്‍ എയര്‍ ബോയിംഗ് 737 മാക്‌സ് ശ്രേണിയിലെ വിമാനങ്ങളുടെ 424 സര്‍വിസുകള്‍ നിര്‍ത്തിവെക്കുന്നു. കാസബ്ലാങ്ക,  മുംബൈ, കാഠ്മണ്ഡു,  കറാച്ചി,  ഏഥന്‍സ്,  ജയ്പൂര്‍,  ബഹ്‌റൈന്‍,  റിയാദ്,  നെയ്‌റോബി, ബാങ്കോക്, ജിദ്ദ, കൊളംബോ, ദമ്മാം, മോസ്‌കോ, തെഹ്‌റാന്‍, കുവൈത്ത്, അമ്മാന്‍, ബംഗളൂരു, ദോഹ എന്നീ സര്‍വിസുകളാണ് താത്കാലികമായി നിര്‍ത്തിവെക്കുന്നത്.

സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം സുരക്ഷ പ്രശ്‌നങ്ങള്‍ നേരിടുന്ന പശ്ചാലത്തിലാണ് താത്കാലികമായി സര്‍വിസുകള്‍ പിന്‍വലികുന്നത്. സുരക്ഷപ്രശ്‌നങ്ങള്‍ പരിഹാരമുണ്ടാക്കാന്‍ ബോയിംഗ് വിമാനങ്ങളുടെ നിര്‍മാതക്കള്‍ക്ക് കഴിഞ്ഞാല്‍ സര്‍വിസുകള്‍ പുനരാരംഭിക്കും.

ഈ മാസം ഒമാന്‍ എയര്‍ ബോയിംഗ് 737 മാക്‌സ് ശ്രേണിയിലെ നിരവധി സര്‍വിസുകളാണ് റാദ്ദാക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനത്തിലും നേരത്തെ ബുക്കിംഗ് ആരംഭിച്ച 26 വിമാനങ്ങളാണ് കമ്പനി റദ്ദാക്കിയത്. എന്നാല്‍ യാത്രക്കാര്‍ക്ക് ബദല്‍ മാര്‍ഗങ്ങളിലൂടെ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് വിമാന കമ്പിനി അറിയിച്ചു.

 

Story Highlights- Oman Air Boeing 737 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top