അയോധ്യ പുനഃപരിശോധന ഹർജികൾ സുപ്രിംകോടതി തള്ളി

അയോധ്യ പുനഃപരിശോധന ഹർജികൾ സുപ്രിംകോടതി തള്ളി. വിധി ചോദ്യം ചെയ്തുള്ള 18 ഹർജികളാണ് കോടതി തള്ളിയത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെയാണ് നടപടി.

ഇന്ന് ഉച്ചക്കാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചേംമ്പറിൽ അയോധ്യ കേസുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹർജികൾ പരിശോധിച്ചത്. പതിനെട്ട് ഹർജികൾ ഉണ്ടായിരുന്നത്. ഇതിൽ ഒൻപ് എണ്ണം കേസിൽ കക്ഷികളും മറ്റ് ഒൻപത് എണ്ണം കേസിൽ ഇതുവരെ കക്ഷികളാകാതെ ഇപ്പോൾ ഹർജി സമർപ്പിച്ചവരുമാണ്.

എസ്‌ഐ ബോംബെഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പരിഗണിച്ചത്. ജസ്റ്റിസ് രഞ്ജൻ ഗെഗോയ് വിരമിച്ച സാഹചര്യത്തിൽ ജസ്റ്റിസ് സഞ്ജീവ് ഖന്നയെക്കൂടി ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ച ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്.

നിലവിൽ പുതിയ തെളിവുകളോ വസ്തുതകളോ ഇല്ലാത്ത സാഹചര്യത്തിൽ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും അതുകൊണ്ട് തന്നെ തുറന്ന കോടതികളിലടക്കം വാദം കേൾക്കേണ്ട സാഹചര്യമില്ലെന്നും പുനഃപരിശോധന ഹർജികൾ തള്ളുകയാണെന്നും സുപ്രിംകോടതി നിലപാടെടുത്തു. പുനഃപരിശോധന ഹർജികൾ സാഹചര്യത്തിൽ ഹർജിക്കാർക്ക് ഇനി തിരുത്തൽ ഹർജി നൽകാനുള്ള അവസരമാണുള്ളത്. തിരുത്തൽ ഹർജിയും ഒരു വിശാല ബെഞ്ചിന് കൈമാറും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top