Advertisement

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ ക്ലബിന്റെ അംഗത്വത്തിൽ നിന്നും പുറത്താക്കാൻ തീരുമാനം

December 12, 2019
Google News 1 minute Read

സദാചാര പൊലീസ് വിവാദത്തിലേർപ്പെട്ട തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ ക്ലബിന്റെ അംഗത്വത്തിൽ നിന്നും പുറത്താക്കാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന ജനറൽ ബോഡി യോഗത്തിന്റേതാണ് തീരുമാനം.

മാധ്യമ പ്രവർത്തകയുടെ പരാതിയെക്കുറിച്ചു അന്വേഷിക്കാൻ പുതിയ അന്വേഷണ സമിതിയെയും പ്രസ് ക്ലബ് നിയോഗിച്ചിട്ടുണ്ട്. എം രാധാകൃഷ്ണനെ സസ്‌പെൻസ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു രാജി വച്ച ഭാരവാഹികളെ സസ്‌പെൻഡ് ചെയ്യാനും തീരുമാനമായി.

ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുള്ള മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു രാധാകൃഷ്ണനും സംഘവും ആക്രമണം നടത്തിയത്. യുവതിയുടെ സഹപ്രവർത്തകൻ വീട്ടിലെത്തിയതിനെ ചോദ്യം ചെയ്തായിരുന്നു ആക്രമണം. മാധ്യമ പ്രവർത്തകനായ യുവതിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ഇവർ ആക്രമണം നടത്തിയത്.

Story Highlights- Press Club, Thiruvananthapuram, moral police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here