Advertisement

പൗരത്വ ഭേദഗതി ബിൽ ഇനി നിയമം: അർധരാത്രിയോടെ ഒപ്പ് വച്ച് രാഷ്ട്രപതി

December 13, 2019
Google News 1 minute Read

പൗരത്വ ഭേദഗതി നിയമമായി. ഇന്നലെ രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പ് വച്ചത്. ഗസറ്റിൽ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. രാജ്യത്തെ മുസ്ലിം ഇതര മതസ്ഥരായ കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതാണ് ബിൽ.

പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതിയുടെ നടപടി. 2014 ഡിസംബർ 31നുമുമ്പ് പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പുതിയ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കും.

Read Also: പൗരത്വ ഭേദഗതി ബിൽ; ത്രിപുരയിൽ പ്രതിഷേധം അവസാനിപ്പിച്ചു

അതിനിടെ, പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം ശക്തമായി. അസമിലെ ഗുവാഹത്തിയിൽ മൂന്ന് പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധം പടരുന്നത് തടയാൻ പത്ത് ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി.

അസം,ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി,വിമാന സർവീസുകളും പുനഃസ്ഥാപിച്ചിട്ടില്ല. ഗുവാഹത്തി നഗരത്തിൽ അനിശ്ചിതകാല കർഫ്യൂ ലംഘിച്ച് തെരുവുകളിൽ ഇറങ്ങിയ ജനക്കൂട്ടം പൊലീസിനെ ആക്രമിച്ചതോടെയാണ് വെടിവെപ്പുണ്ടായത്.

ജനക്കൂട്ടം ബിജെപിയുടെയും അസം ഗണപരിഷത്തിന്റെയും നേതാക്കളുടെ വീടുകൾ ആക്രമിച്ചു. ഗണപരിഷത്ത് ഇന്നലെ ഗുവാഹത്തിയിൽ കൂറ്റൻ പ്രകടനം നടത്തി. ഉൾഫ, കൃഷക് മുക്തി സംഗ്രാം സമിതി തുടങ്ങി നിരവധി സംഘടനകൾ പ്രക്ഷോഭ രംഗത്തുണ്ട്. ബിജെപി എംഎൽഎയുടെ വീടിന് തീ വച്ചു. സംഘർഷം രൂക്ഷമാകുന്ന ത്രിപുരയിൽ അസാം റൈഫിൾസിനെ വിന്യസിച്ചു.

മേഘാലയയിലും ഇന്റർനെറ്റ് റദ്ദാക്കി. സമാധാനം തകർക്കാൻ സമൂഹമാധ്യമങ്ങൾ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കണക്കിലെടുത്താണിത്. സംസ്ഥാനത്തെ സ്‌കൂളുകൾ പത്ത് ദിവസത്തേക്ക് അടച്ചു.

പാർലമെന്റിൽ ഇന്നും പൗരത്വ ഭേഭഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാൻ പ്രതിപക്ഷ തിരുമാനം. അസാമിലെ പോലീസ് വെടിവെപ്പടക്കം ഉന്നയിക്കാൻ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ തിരുമാനിച്ചു.

അതേസമയം, വാരാവസാന സമ്മേളന ദിനമായ ഇന്ന് ലോക്‌സഭ ആന്റി മാരി ടൈം പൈറസി ബിൽ ചർച്ച ചെയ്ത് പാസാക്കും. ബിൽ കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കർ സഭയിൽ അവതരിപ്പിച്ചിരുന്നു. രാജ്യസഭയിൽ ഇന്ന് സ്വകാര്യ ബില്ലുകളുടെ ദിവസമാണ്.

 

 

 

citizenship amendment bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here