പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ വിദ്യാർത്ഥികൾക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ചു

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസിനെതിരെ കല്ലേറുണ്ടായെന്നും ഇതിനെ പ്രതിരോധിക്കാനാണ് പൊലീസ് ലാത്തി ചാർജും കണ്ണീർ വാതകവും ലാത്തി ചാർജും പ്രയോഗിച്ചതെന്ന് റിപ്പോർട്ടുണ്ട്.
പ്രതിഷേധം അക്രമാസക്തമാകുമെന്ന് ഭയന്ന് പൊലീസ് വലിയ ബാരിക്കേഡുകളും മറ്റും ക്യാമ്പസിന് പുറത്ത് സ്ഥാപിച്ചിരുന്നു. ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി.
Read Also : പൗരത്വ ഭേദഗതി ബിൽ ഇനി നിയമം: അർധരാത്രിയോടെ ഒപ്പ് വച്ച് രാഷ്ട്രപതി
പൗരത്വ ഭേദഗതി ബില്ലിനെതിരെ പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് വിദ്യാർത്ഥികൾ തീരുമാനിച്ചിരുന്നത്. എന്നാൽ ക്യാമ്പസിന് പുറത്ത് തന്നെ പ്രതിഷേധ മാർച്ചിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു.
അതേസമയം, പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പട്ടേൽ ചൗക്, ജൻപത് മെട്രോ സ്‌റ്റേഷനിലേക്കുള്ള പ്രവേശനം ഡിഎംആർസി അടച്ചു.
Story Highlights- Citizenship Amendment Bill, Jamiya Miliya Islamiya University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here