സംസ്ഥാനം കടുത്ത സാമ്പത്തിക അരാജകത്വത്തിലെന്ന് യുഡിഎഫ് ധവളപത്രം

സംസ്ഥാനം കടുത്ത സാമ്പത്തിക അരാജകത്വത്തിലെന്ന് യുഡിഎഫിന്റെ സാമ്പത്തിക ധവളപത്രം. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് പുറത്തിറക്കിയ ധവളപത്രത്തിലെ പ്രധാന വിലയിരുത്തലുകൾ ഇവയാണ്.

ധനവകുപ്പിന് മേൽ അദൃശ്യ കരങ്ങളുടെ ഇടപെടലുകളുണ്ട്. അത് നിയന്ത്രിക്കാൻ ധനമന്ത്രിക്ക് സാധിക്കുന്നില്ല. ട്രഷറി നിയന്ത്രണം വികസന പ്രവർത്തനങ്ങളെയും ക്ഷേമപദ്ധതികളെയും ബാധിച്ചു.

Read Also: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; യുഡിഎഫ് ധവളപത്രം ഇന്ന് പുറത്തിറക്കും

നികുതി നിരക്ക് പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്നായി കുറഞ്ഞു. 2016 വരെ 1.5 ലക്ഷം കോടിയായിരുന്ന സംസ്ഥാനത്തിന്റെ കടബാധ്യത മൂന്നര വർഷം കൊണ്ട് ഒരു ലക്ഷം കോടി വർധിച്ചു. കഴിഞ്ഞ മൂന്നര വർഷം കൊണ്ട് ആളോഹരി കടം 46,078 രൂപയിൽ നിന്ന് 72,430 രൂപയായി.

റവന്യൂക്കമ്മി ഉയരുകയും ധനക്കമ്മി നിയന്ത്രിക്കാനാകാതെ വരികയും ചെയ്തു. വാർഷിക പദ്ധതി കഴിഞ്ഞ വർഷം 20 ശതമാനവും ഈ വർഷം 30 ശതമാനവും വെട്ടിച്ചുരുക്കി. ധൂർത്തും നികുതി പിരിവിലെ അലംഭാവവുമാണ് സംസ്ഥാനത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും ധവളപത്രത്തിൽ.

വിഡി സതീശൻ എംഎൽഎ കൺവീനറായ സമിതിയാണ് ധവളപത്രം തയാറാക്കിയത്. അതേസമയം, പ്രതിപക്ഷത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച ധനമന്ത്രി തോമസ് ഐസക് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തളളി.

 

 

economic crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top