Advertisement

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; യുഡിഎഫ് ധവളപത്രം ഇന്ന് പുറത്തിറക്കും

December 13, 2019
Google News 1 minute Read
RAMESH CHENNITHALA

സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് യുഡിഎഫ് തയാറാക്കിയ ധവളപത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തിറക്കും. രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ധവളപത്രം പുറത്തിറക്കുക. നികുതി പിരിവിലെ പരാജയവും സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് ഈ ധന പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷ ആക്ഷേപം.

വി ഡി സതീശന്‍ എംഎല്‍എ കണ്‍വീനറായ യുഡിഎഫ് സമിതിയാണ് ധവളപത്രം തയാറാക്കിയത്. എംഎല്‍എമാരായ കെ എസ് ശബരീനാഥന്‍, കെ എന്‍ എ ഖാദര്‍, എം ഉമ്മര്‍, മോന്‍സ് ജോസഫ്, ഡോ. എന്‍ ജയരാജന്‍, അനൂപ് ജേക്കബ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Story highlights – economic crisis, UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here