Advertisement

മരട് ഫ്‌ളാറ്റ് നിര്‍മാണം: സിപിഐഎം നേതാവിന് കുരുക്കു മുറുകുന്നു

December 13, 2019
Google News 0 minutes Read

മരട് ഫ്‌ളാറ്റ് നിര്‍മാണ കേസില്‍ സിപിഐഎം നേതാവ് കെ എ ദേവസിക്ക് കുരുക്കു മുറുകുന്നു. മുന്‍ മരട് പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ പ്രതിപക്ഷ നേതാവുമായ കെ എ ദേവസിക്കെതിരെ കൂടുതല്‍ തെളിവും മൊഴികളും ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. അഞ്ച് മുന്‍ പഞ്ചായത്ത് അംഗങ്ങളുടെ രഹസ്യമൊഴിയെടുക്കാനാണ് നീക്കം.

തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്‍പാകെ രഹസ്യമൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി അഞ്ച് മുന്‍ മെമ്പര്‍മാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മുന്‍ പഞ്ചായത്ത് അംഗങ്ങളുടെ രഹസ്യമൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here