എംജി യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് ദാനത്തെ എതിര്‍ത്ത പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെതിരെ പ്രതികാര നടപടി

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനത്തെ എതിര്‍ത്ത പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെതിരെ പ്രതികാര നടപടി. ഡോ. ബിനോ തോമസിനെ പരീക്ഷാ ചുമതലകളില്‍ നിന്നും ഒഴിവാക്കി വൈസ് ചാന്‍സലര്‍ ഉത്തരവിറക്കി.
സ്വാശ്രയ കോളജുകളിലെ എംകോം വൈവാ പരീക്ഷയില്‍ മാര്‍ക്ക് കൂട്ടി നല്‍കിയതിനെതിരെയാണ് ബിനു തോമസ് പ്രതികരിച്ചത്. സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തി മാധ്യമങ്ങളോട് സംസാരിച്ചെന്ന് ആരോപിച്ചാണ് നടപടി. എംകോം എഴുത്തു പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ വൈവയില്‍ 95 ശതമാനം മാര്‍ക്ക് ലഭിച്ച സംഭവത്തില്‍ ഡോ. ബിനു തോമസ് വിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായിരുന്ന തന്റെ അറിവില്ലാതെ അധ്യാപകര്‍ വൈവ മാര്‍ക്ക് കൂട്ടി നല്‍കിയത് ക്രമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതോടെ മാര്‍ക്ക് ദാനത്തിന്റെ ഗുണഫലം ലഭിച്ച വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ടുകള്‍ തടഞ്ഞുവച്ചു. ടാക്‌സേഷന്‍ പരീക്ഷയില്‍ സിലബസ് മാറി ചോദ്യം വന്നതിലും ഡോ. ബിനു തോമസ് ഇടപെട്ടിരുന്നു. പിന്നാലെയാണ് എല്ലാത്തരം പരീക്ഷാ ചുമതലകളില്‍ നിന്നും പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെ മാറ്റി നിര്‍ത്തി വിസി ഉത്തരവിറക്കിയത്. മൂല്യ നിര്‍ണയ ക്യാമ്പിനിടെ മാധ്യമങ്ങളോട് സംസാരിച്ചെന്ന് ആരോപിച്ചാണ് നടപടി.
എന്നാല്‍ ഉത്തരവില്‍ പരാമര്‍ശിക്കുന്ന തരത്തില്‍ സര്‍വകലാശാലയ്‌ക്കെതിരെ മാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടില്ലെന്ന് ഡോ. ബിനു തോമസ് വ്യക്തമാക്കി. ക്രമക്കേടുകള്‍ക്കെതിരെ നിയമ പ്രകാരം മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും സംഭവം പുറത്ത് വന്നതില്‍ പങ്കില്ലെന്നുമാണ് വിശദീകരണം. ബിടെക് മാര്‍ക്ക് ദാനത്തിനും ഉത്തരക്കടലാസ് കൈമാറ്റത്തിനും പിന്നാലെ പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന സംഭവങ്ങളാണ് തുടര്‍ച്ചയായി എംജി സര്‍വകലാശാലയില്‍ നിന്ന് പുറത്തു വരുന്നത്
Story highlights – mg university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here